mehandi banner desktop
Chavakkad online

വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ വ്യക്തിത്വവികാസത്തിനുള്ള കളരികളാവണം: കെ. പി. രഞ്ജിത്ത് കുമാർ

Ft

ചാവക്കാട്: വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക ശേഷിയും വ്യക്തിത്വവികാസവും വളർത്തിയെടുക്കുന്ന കളരികളായി മാറണമെന്ന് ചാവക്കാട് മുനിസിപ്പൽ വിദ്യാഭ്യാസ-കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. രഞ്ജിത്ത് കുമാർ പ്രസ്താവിച്ചു. തിരുവത്ര കോട്ടപ്പുറം ജി. എഫ്. യു. പി. സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് വി. എസ്. ഹാഷിം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് ബോയ് ആർ. ടി. മുഹമ്മദ് ഷയാൻ, എച്ച്. എം. ഇൻ-ചാർജ് എസ്. കെ. പ്രിയ, സ്റ്റാഫ് സെക്രട്ടറി എം. കെ. സലീം, എം. ആർ. ഐശ്വര്യ, എ. എസ്. സന്ധ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Jan oushadi

Comments are closed.