mehandi banner desktop
Chavakkad online

കടപ്പുറം മത്സ്യ ഭവൻ അറ്റകുറ്റപ്പണി നടത്തി ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കണം: സി. മുസ്താഖ് അലി

Ft

കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ മത്സ്യ ഭവൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി അടിയന്തരമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി ആവശ്യപ്പെട്ടു.

Jan oushadi

2001-ൽ കടപ്പുറം ഗ്രാമപഞ്ചായത്തും ഫിഷറീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നിർമ്മിച്ച മത്സ്യഭവൻ കെട്ടിടം നിലവിൽ ഭാഗികമായി ത തകർന്ന നിലയിലാണ്. കെട്ടിടത്തിന്റെ പരിസരപ്രദേശങ്ങൾ കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വസിക്കുന്ന തീരദേശ മേഖലയാണ് കടപ്പുറം പഞ്ചായത്ത്. കഴിഞ്ഞ 25 വർഷക്കാലമായി ഇവിടെ സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പ്രാദേശിക മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

സ്വന്തം പഞ്ചായത്തിൽ മത്സ്യ ഭവൻ കെട്ടിടം ഉണ്ടെങ്കിലും ഉദ്യോഗസ്ഥരില്ലാത്തതിനാൽ കടപ്പുറം പഞ്ചായത്തിലെ തൊഴിലാളികൾ ചാവക്കാട് മുനിസിപ്പാലിറ്റിയിലുള്ള ഫിഷറീസ് ഓഫീസിനെയാണ് ആശ്രയിക്കുന്നത്. സമ്പാദ്യ സമാശ്വാസ പദ്ധതി വിഹിതം, വാർഷിക ഗഡുക്കൾ എന്നിവ അടയ്ക്കുന്നതിനായി തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ദൂരയാത്ര ചെയ്യേണ്ടി വരുന്നു.

സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് മുസ്താഖ് അലി ആവശ്യപ്പെട്ടു.

Comments are closed.