വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭരണസമിതി യോഗവും 2026-28 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും, തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ കെ വി അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റും നിയോജകമണ്ഡലം ചെയർമാനുമായ ലൂക്കോസ് തലക്കുട്ടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും ജനറൽ കൺവീനറുമായ ജോജി തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ കെ സേതുമാധവൻ കണക്കവതരിപ്പിച്ചു. വൈസ് ചെയർമാൻ മാരായ ലോറൻസ് എങ്ങണ്ടിയൂർ, സി എം ജോർജ്, എന്നിവർ സംസാരിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ടായും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ട കെ വി അബ്ദുൽ ഹമീദിനെയും, ജില്ലാ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ലൂക്കോസ് തലക്കോട്ടൂരിനെയും, സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോജി തോമസിനെയും ചടങ്ങിൽ ആദരിച്ചു.
കെ വി വി ഇ എസ് ഗുരുവായൂർ മണ്ഡലം ഭാരവാഹികളായി ലൂക്കോസ് തലക്കോട്ടൂർ (ചെയർമാൻ), ജോജി തോമസ് (ജനറൽ കൺവീനർ), കെ കെ സേതുമാധവൻ (ട്രഷറർ),
വൈസ് ചെയർമാൻമാരായി ലോറൻസ്ഏങ്ങണ്ടിയൂർ, സി എം ജോർജ് എടക്കഴിയൂർ, ആർ ടി ജലീൽ എന്നിവരെയും ജോയിന്റ് കൺവീനർമാരായി രമേശ് പുത്തൂർ, എ കെ ഉണ്ണി കൃഷ്ണൻ, മുഹമ്മദാലി അണ്ടത്തോട് എന്നിവരെയും തിരഞ്ഞെടുത്തു.



Comments are closed.