mehandi banner desktop
Chavakkad online

ഇസ്ലാമിക് സ്കൂൾ എൻ.എസ്.എസ് വോളന്റിയർമാർ ഓണം കിറ്റ് വിതരണം ചെയ്തു

Ft

ഒരുമനയൂർ:  ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്കായി ഓണം കിറ്റ് വിതരണം നടത്തി.   എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

Jan oushadi

കുട്ടികൾ സ്കൂളിൽ നടത്തിയ ‘സോപ്പ് ചാലഞ്ച്’ വഴിയാണ് ഓണം കിറ്റ് വിതരണത്തിനാവശ്യമായ തുക കണ്ടെത്തിയത്. സോപ്പ് നിർമ്മിച്ച് വിൽപ്പന നടത്തി ലഭിച്ച ലാഭവിഹിതം ഉപയോഗിച്ചാണ് പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണത്തിലുള്ള കുടുംബങ്ങൾക്ക് സന്തോഷത്തിന്റെ ഓണം കിറ്റുകൾ ഒരുക്കിയത്.

വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും കാരുണ്യ പ്രവർത്തനങ്ങളും ഏറെ പ്രശംസനീയമാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സ്കൂൾ അധികൃതരും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും വോളന്റിയർമാരും പങ്കെടുത്തു.

Comments are closed.