mehandi new

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു

fairy tale

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. വലിയകത്തു ജനാർദ്ദനൻ മകൻ ജിഷ്ണു (23)വിന്റെ മൃതദേഹമാണ് ഇന്ന് രാത്രി പത്തുമണിയോടെ ലഭിച്ചത്. ബീച്ച് പാർക്കിനു പടിഞ്ഞാറ് ഭാഗത്തു നിന്നും തിരച്ചിൽ നടത്തികൊണ്ടിരുന്ന നാട്ടുകാരാണ് കണ്ടെത്തിയത്.

planet fashion

ഇന്നലെ രാവിലെയാണ് കളികഴിഞ്ഞു കുളിക്കാനിറങ്ങിയ അഞ്ചുപേർ തിരയിൽ പെട്ടത്. രണ്ടു പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

ചാവക്കാട് ഓട്ടോ ഡ്രൈവറായ കുമാരൻപടി സ്വദേശി ചക്കര ബാബു മകൻ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു (17)വിന്റെ മൃതദേഹം സംഭവം നടന്ന ഉടനെ തന്നെ ലഭിച്ചിരുന്നു.
മറ്റു രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാത്രിയും തുടരുന്നതിനിടെയാണ് ജിഷ്ണുവിന്റെ മൃതദേഹം ലഭിച്ചത്.

കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗനാഥൻ(19) വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

Macare 25 mar

Comments are closed.