mehandi new

ശബരിമല തിരക്കിനു മുന്‍പായി ഗുരുവായൂരില്‍ വണ്‍വേ ഏര്‍പെടുത്താന്‍ തീരുമാനം

fairy tale

ഗുരുവായൂര്‍ : ഔട്ടര്‍-ഇന്നര്‍റിംഗ് റോഡുകളില്‍ ശബരിമല സീസണ് മുമ്പായി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ആര്‍.ടി. ഒ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇന്നര്‍ റിംഗ് റോഡില്‍ ഏര്‍പ്പെടുത്തുന്ന വണ്‍വേ സംവിധാനത്തിന്റെ എതിര്‍ ദിശയിലായിരിക്കും ഔട്ടര്‍ റിംഗ് റോഡിലെ വണ്‍വേ. ഇതിന് മുന്നോടിയായി റോഡുകളിലെ ശോചനായീവസ്ഥ പരിഹരിക്കും. നഗരത്തിലെ അനധികൃത പാര്‍ക്കിംഗുകള്‍ നിറുത്തലാക്കാനും യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിലെ താമസക്കാരായവരുടെ വാഹനങ്ങള്‍ക്ക് മാത്രമെ ഇനി മുതല്‍ ടൗണില്‍ പെര്‍മിറ്റ് നല്‍കുകയുള്ളു. ടൗണ്‍ പെര്‍മിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ ടൗണില്‍ നിന്ന് ഓട്ടം പോകാന്‍ പാടില്ല. അമൃതം പദ്ധതിയിള്‍പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം പൂര്‍ത്തിയാകുന്നതുവരെ മാത്രമെ കിഴക്കേനടയിലെ മുനിസിപ്പല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്കിംഗ് അനുവദിക്കു. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍പായി ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് സംഘടന പ്രതിനിധികളുടെ യോഗം ചേരും. ഇതിന് ശേഷം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമെ തീരുമാനങ്ങള്‍ നടപ്പിലാക്കു. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി വിനോദ്, ഗുരുവായൂര്‍ എസി.പി ആര്‍.ജയചന്ദ്രന്‍പിള്ള, ടെമ്പിള്‍ സി.ഐ. എന്‍.രാജേഷ്‌കുമാര്‍, മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം ഇബ്രാഹിംകുട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ സുരേഷ്‌വാര്യര്‍, എം.രതി, മുന്‍ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷമണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Macare health second

Comments are closed.