Header

വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം : ജോഫി ചൊവ്വന്നൂരിനും കെ.ജി സുകുമാരനും പുരസ്‌കാരം

ഗുരുവായൂര്‍ : നഗരസഭ വൈസ് ചെയര്‍മാനായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണം തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം മുന്‍ നിയമസഭ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മികച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുള്ള വീട്ടിക്കിഴി സ്മാരക പുരസ്‌കാരം ജോഫി ചൊവ്വന്നൂരിന് സമ്മാനിക്കും. മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരം കെ.ജി.സുകുമാരന് നഗരസഭാധ്യക്ഷ പ്രൊഫ.പി.കെ.ശാന്തകുമാരി നല്‍കും. മുന്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. വീട്ടിക്കിഴി ട്രസ്റ്റ് ഭാരവാഹികളായ ആര്‍.രവികുമാര്‍, ശശി വാറനാട്ട്, എന്‍.ഇസ്മായില്‍, പാലിയത്ത് ചിന്നപ്പന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.