mehandi new

രാഷ്ട്രീയവും ജീവകാരുണൃവും ഒരുപോലെ നടപ്പിലാക്കുന്നത് ലീഗ് മാത്രം – ആർ പി ബഷീർ

fairy tale

എടക്കഴിയൂർ: രാഷ്ട്രീയ പ്രവർത്തനവും ജീവകാരുണൃ പ്രവർത്തനങ്ങളും ഒരുപോലെ നടപ്പിലാക്കുന്ന ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ പി ബഷീർ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് കമ്മിറ്റി നൽകുന്ന റമളാൻ കിറ്റ് വിതരണോദ്‌ഘാടനം എടക്കഴിയൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

planet fashion

പ്രസിഡണ്ട് പുളിക്കൽ കബീർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗും പോഷക സംഘടനകളും തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവത്തനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ മുസ്ലിം ലീഗിനെ സർവ്വരും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡണ്ട് എൻ.കെ മുസ്തഫ, പുളിക്കൽ മുഹമ്മദ്, പി.എ അബ്ദുൽ ലത്തീഫ്, ഇസ്മായിൽ കളൂർ, പുളിക്കൽ ഷംസു, സഹീറ സി.എസ്, നജ്മ ഹാഷിം, ഹസീന കെരീം, റഹിയാനത്ത് എന്നിവർ സംസാരിച്ചു.

വാർഡ്‌ ജനറൽ സെക്രട്ടറി ഷൗക്കത്ത് കിഴക്കൂട്ട് സ്വഗതവും ഹാഷിം കെ.കെ നന്ദിയും പറഞ്ഞു.

Unani banner ad

Comments are closed.