mehandi new

ഒന്നാം ക്ലാസ് ഒന്നാംതരം; സ്പീക്കർ ഉദ്ഘാടനം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

വെളിയങ്കോട് : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അടച്ചുപൂട്ടലിനെ അതിജീവിച്ച് ജില്ലയിലെ മാതൃക വിദ്യാലയമായി മാറിയ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന്റെ ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയിലെ വിദ്യാലയങ്ങൾക്ക് മാതൃകയാണ് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെന്നും അങ്ങേയറ്റത്തെ അഭിമാനകരവും സന്തോഷകരവുമാണ് സ്കൂളിൽ എ.സി ക്ലാസ്സ് മുറികൾ നിർമ്മിച്ചതെന്നും സ്പീക്കർ പറഞ്ഞു. ഓരോ ഗ്രാമങ്ങളിലെയും വരെ പൊതു വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാടിന്റെ കരുത്ത് ഒത്തൊരുമയാണ്. ഒത്തൊരുമ സൃഷ്ടിക്കുന്നത് പൊതുവിദ്യാലയങ്ങളാണ്. പൊതു വിദ്യാലയങ്ങൾ ഇല്ലാതാകുമ്പോൾ സമൂഹത്തിൽ അരാജകത്വം നിലനിൽക്കും. എല്ലാവരും ഒന്നാണെന്ന ഒത്തൊരുമ സൃഷ്ടിക്കുന്ന പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ചുമതലയാണ്. ഒറ്റക്കെട്ടായി പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും സ്പീക്കർ വ്യക്തമാക്കി. കുട്ടികളുടെ ഇഷ്ട യിടങ്ങളായി വിദ്യാലയങ്ങൾ മാറുമ്പോൾ പഠനം ആനന്ദകരവും വിജ്ഞാകരവുമാകും. ഹൈടെക് ക്ലാസ്സ് മുറികൾ ഇതിനായി കുട്ടികൾക്ക് സഹായകരമാകും. വെളിയങ്കോട് ഫിഷറീസ് എൽ.പി. സ്കൂളിൽ ഇനിയും വിവിധ വികസന പദ്ധതികൾ നടപ്പാക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗുരുശ്രേഷ്ഠ അവാർഡ് ജേതാവും ജി.എഫ്.എൽ.പി. സ്കൂൾ പ്രഥമാധ്യാപികയുമായ വി.ജെ. ജെസി ടീച്ചറെ സ്‌പീക്കർ ഉപഹാരം നൽകി ആദരിച്ചു.

‘ഒന്നാം ക്ലാസ് ഒന്നാംതരം’ എന്ന പദ്ധതിയിലൂടെയാണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യത്തിന് കൂടുതൽ മിഴിവേകുന്ന തരത്തിൽ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2019 -20 വാർഷിക പദ്ധതിയിൽ എട്ട് ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. സിഡ്‌കോയുടെ സഹകരണത്തിൽ ഒരുക്കിയിരിക്കുന്ന രണ്ട് ശീതീകരിച്ച ക്ലാസ് മുറികളിൽ പ്രൊജക്ടറിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർക്ക് ക്ലാസെടുക്കാനുള്ള മൈക്, ലാപ്ടോപ്പ്, ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 80 വിദ്യാർഥികളുമായി അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന സ്കൂളിലിപ്പോൾ പ്രീപ്രൈമറി ഉൾപ്പെടെ 200 വിദ്യാർഥികളുണ്ട്.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങൾ അധ്യക്ഷനായ ചടങ്ങിൽ വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ കടയിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് അധ്യക്ഷരായ ആലുങ്ങൽ അഷ്‌റഫ്, ലീന മുഹമ്മദാലി, ബ്ലോക്ക് വൈസ് വൈസ് പ്രസിഡന്റ് സുബൈദ ബക്കർ, ഇ.വി. അബ്ദുട്ടി, കൈപ്പട പുഷ്പ, ബബിത നൗഫൽ, കെ.കെ. ബീരാൻകുട്ടി, ഫാറൂഖ് വെളിയങ്കോട്, സ്കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസി ടീച്ചർ, ഹുസൈൻ പാടത്തകായിൽ, പി. രാജൻ, എം.എസ്. മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി, പി. ബൈജു, അനിത ദിനേശ്, കെ. ശോഭന, സുരേഷ് കാക്കനാത്ത്, എന്നിവർ പ്രസംഗിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/08/veluyankodu-school-smart-claass.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.