mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Ft

മന്ദലാംകുന്ന് : ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ സീനത്ത് അഷ്റഫ്, ഐ.പി രാജേന്ദ്രൻ, ബ്ലോക്ക് അംഗം ഷമീറ കാദർ,ജില്ലാ പ്രൊജക്ട് ഓഫീസ് അക്കൗണ്ട്സ് ഓഫീസർ സുബാഷ് സി കുമാർ, ബി.പി.ഒ കെ.എം ലൈല, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം.എ അസീസ് മന്ദലാംകുന്ന് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.കെ കാദർ സ്വാഗതവും പ്രധാന അദ്ധ്യാപിക മോളി ടീച്ചർ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.