Header

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു

Muhamed Ashiqചാവക്കാട്: ചാവക്കാട് നഗരസഭയിലെ തെക്കന്‍ പാലയൂര്‍ പരേതനായ കണ്ണോത്ത് കാദറിന്റെ മകന്‍ മുഹമ്മദ് ആഷിഖാണ്(34) ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സാസഹായം തേടുന്നത്. ഡയാലിസീസിന് വിധേയമായി കൊണ്ടിരിക്കുകയാണ് യുവാവ്. അവിവാഹിതനായ ആഷിഖ് അല്‍പകാലം ഗള്‍ഫിലായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന്  നാട്ടിലെത്തുകയായിരുന്നു. വൃദ്ധയായ ഉമ്മയും സഹോദരങ്ങളുമടങ്ങുന്ന നിര്‍ദ്ദന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. 20 ലക്ഷത്തളം രൂപ ഓപ്പറേഷനും തുടര്‍ ചികിത്സക്കും ആവശ്യമാണ്. ചികിത്സ സഹായത്തിനായി പി വി പീറ്റര്‍ ചെയര്‍മാനും കൗണ്‍സിലര്‍ ഷാഹിന സലീം കണ്‍വീനറുമായി സമിതി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികളായവരുടെ സഹായങ്ങള്‍ സമിതിയുടെ പേരില്‍ എസ് ബി ഐ ചാവക്കാട് ശാഖയില്‍ തുടങ്ങിയിട്ടുള്ള  20343091488 നമ്പര്‍ അക്കൗണ്ടിലേക്കയക്കണം. ഐ എഫ് എസ് സി നമ്പര്‍ എസ് ബി ഐ എന്‍ 0017049.

Comments are closed.