mehandi banner desktop

ഓപ്പറേഷൻ തൂഫാൻ’ ലഹരി വിമുക്ത ബോധവൽക്കരണം നടത്തി – ചേറ്റുവ ഹാർബറിൽ പരാതിപ്പെട്ടി സ്ഥാപിച്ചു

fairy tale

ചേറ്റുവ : കേരളത്തിൻ്റെ യുവതലമുറയെ ലഹരിയിൽ നിന്നും രക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി മുക്ത ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവൽക്കരണയോഗം സംഘടിപ്പിച്ചു. ചേറ്റുവ ഹാർബർ പരിസരത്ത് നടന്ന പരിപാടി അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് സി അധ്യക്ഷത വഹിച്ചു, കോസ്റ്റൽ

planet fashion

എസ് ഐ ബിജു സ്വാഗതം പറഞ്ഞു. പോലീസ് ഇൻസ്പെക്ടർ സി രമേശ്  ബോധവൽക്കരണ ക്ലാസ് നടത്തി.   ലഹരി ഉപയോഗവും വില്പനയും മറ്റും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നതിന് പൊതുജനങ്ങൾക്കായി പൊലീസ് പരാതിപ്പെട്ടി സ്ഥാപിച്ചു. കടലോര ജാഗ്രത സമിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷജില, ഉഷ, ഷീന സുബ്രഹ്മണ്യൻ, റോഷ്നി ടീച്ചർ, ഫിഷറീസ് എക്സ്റ്റങ്ഷൻ ഓഫീസർ യു എം ശ്രുതി മോൾ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, സജിത്ത്, സണ്ണി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Comments are closed.