mehandi banner desktop
Chavakkad online

സമ്പർക്കജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം; പുന്നയൂർ പഞ്ചായത്ത് 12-ാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി

Ft

​പുന്നയൂർ: സമ്പർക്കജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൻ്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ വീരാൻ കുട്ടി പള്ളിപ്പറമ്പിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജെ പി എച്ച്. എൻ രമ്യ, എം എൽ പി എസ് അശ്വതി, ആശാ വർക്കർ ഷെബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊതുസ്ഥലങ്ങളിലെയും തോടുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യാനും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാനുമുള്ള നിർദ്ദേശങ്ങൾ ആരോഗ്യ പ്രവർത്തകർ ജനങ്ങൾക്ക് നൽകി.

Jan oushadi

Comments are closed.