mehandi banner desktop
Chavakkad online

തൃത്തല്ലൂരിലെ വാഹനാപകടം: ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

Ft

തൃത്തല്ലൂരിലെ വാഹനാപകടം: ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു​വാടാനപ്പള്ളി: തൃത്തല്ലൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തളിക്കുളം കച്ചേരിപ്പടി സ്വദേശി വലിയകത്ത് വീട്ടിൽ ഖാദറിന്റെ മകൻ മുഹമ്മദ് യൂനുസ് (25) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണമടഞ്ഞത്.​കഴിഞ്ഞ വെള്ളിയാഴ്ച (മെയ് 27) രാത്രി പതിനൊന്നരയോടെ തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. യൂനുസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാൽനടയാത്രക്കാരനായ വാടാനപ്പള്ളി ശാന്തി റോഡിൽ താമസിക്കുന്ന വടക്കൻ വീട്ടിൽ സുനിലിനെ (50) ഇടിക്കുകയായിരുന്നു.​അപകടത്തെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യൂനുസിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ തുടരവെയാണ് ഇന്ന് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ സുനിൽ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Jan oushadi

Comments are closed.