mehandi banner desktop
Chavakkad online

വര്‍ണ്ണാഭമായി ഗുരുവായൂര്‍ നഗരസഭ  പ്രവേശനോത്സവം

Ft

ഗുരുവായൂര്‍:  നഗരസഭ തല പ്രവേശനോത്സവം ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളില്‍ ചെയര്‍പേഴ്‌സന്‍ സുനിത അരവിന്ദന്‍ അക്ഷര ദീപങ്ങള്‍ തെളിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ രതി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളെ ചെയര്‍പേഴ്‌സന്‍ സുനിത അരവിന്ദന്‍ കിരീടമണിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ രതി ജനാര്‍ദ്ദനന്‍ വര്‍ണ പമ്പരങ്ങള്‍ സമ്മാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ടി. സച്ചിന്‍ ഉപഹാരങ്ങള്‍ നല്‍കി. സൗജന്യ യൂനിഫോം വിതരണം, പാഠപുസ്തക വിതരണം എന്നിവയുടെ ഉദ്ഘാടനം നടന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെല്ലാം സൗജന്യമായി പ്രഭാത ഭക്ഷണം നല്‍കുന്ന പാല്‍പ്പുഞ്ചിരി പദ്ധതിയുടെ ഉദ്ഘാടനവും ചെയര്‍പേഴ്‌സന്‍ സുനിത അരവിന്ദന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക എ. ഗീത, സീനിയര്‍ അധ്യാപിക ജോളി ജോണ്‍, പി.ടി.എ പ്രസിഡന്റ് ടി.എസ്. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.