mehandi new

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിപക്ഷം മൗനം പാലിക്കുന്നു – ഷീജാ പ്രശാന്ത്

fairy tale

ചാവക്കാട്:  നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്നും 2 കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചു എന്ന  പ്രതിപക്ഷ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. നഗരസഭയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന് വേണ്ടി യാഥാർത്ഥ്യ ബോധമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷം ചാവക്കാട് ഉൾപ്പെടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. നഗരസഭക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും ചാവക്കാടിന്റെ സമഗ്ര വികസനത്തിനായി കൗൺസിൽ പ്രതിജ്ഞാബദ്ധമായി ജനങ്ങളോടൊപ്പം നിന്ന് മുന്നോട്ടു പോകുമെന്നും ഷീജാ പ്രശാന്ത് പറഞ്ഞു.

planet fashion

2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ഗവൺമെന്റിന്റെ സി എഫ് സി ഗ്രാൻഡ് രണ്ടാം ഗഡു വിഹിതം ലഭ്യമാകാത്ത സാഹചര്യത്തിൽ താത്ക്കാലികമായി തത്തു ല്യമായ സംഖ്യയുടെ പദ്ധതികൾ വാർഷിക പദ്ധതിയിൽ കുറവുവരുത്തുകയാണ് ചെയ്തിട്ടുള്ളതെന്നും മേൽ പദ്ധതികൾ കേന്ദ്ര വിഹിതം ലഭിക്കുന്ന മുറക്ക് പുനസ്ഥാപിക്കുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.  2024-25 സാമ്പത്തിക വർഷത്തിൽ ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പെടെ ഒരു കോടി രൂപയുടെ പദ്ധതികൾ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ പൂക്കളം നവീകരണത്തിന്റെ അവസാന ഘട്ടം, വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ, കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ, കാനനിർമാണം ഉൾപ്പെടെ 26015000 രൂപയുടെ പുതിയ പദ്ധതികൾ കൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി ദേഭഗതി ചെയതിട്ടുള്ളതാണെന്നും വാർത്താകുറിപ്പിൽ പറയുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.