mehandi new

അഡ്വ. വി ബലറാം അനുസ്മരണം സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ : മുൻ എം എൽ എ യും ഗുരുവായൂർ അർബൻ ബാങ്ക്  ചെയർമാനുമായിരുന്ന അഡ്വ. വി ബലറാമിന്റെ ചരമ വാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ആർ. എ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.

planet fashion

ഡയറക്ടർമാരായ അരവിന്ദൻ പല്ലത്ത്, എ. ടി. സ്റ്റീഫൻ മാസ്റ്റർ, കെ വി സത്താർ, എ. കെ. ഷൈമിൽ, ഷോബി ഫ്രാൻസിസ്, മാനേജിങ്ങ് ഡയറക്ടർ കെ. മോഹൻ, ജനറൽ മാനേജർ എം ശങ്കരനാരായണൻ, ഡി.ജി.എം. വിൽസൻ പി. എഫ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. മിലൻഷാ, രാധിക എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.

Macare 25 mar

Comments are closed.