പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

ഒരുമനയൂർ : എം ഇ എസ് തൃശൂർ ജില്ലാ, ചാവക്കാട് താലൂക് കമ്മറ്റികൾ സംയുക്തമായി പെരുന്നാൾ വസ്ത്ര വിതരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഒരുമനയൂർ കാരയിൽ പ്ലാസയിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ എം എൽ എ എൻ കെ അക്‌ബർ ഉദ്ഘാടനം ചെയ്തു. ആൽഫ പാലിയേറ്റീവ്, സ്വാന്തനം പാലിയേറ്റീവ്, സ്വപ്നകൂട് എന്നി ചാരിറ്റി സംഘടനകൾകു പുതുവസ്ത്രം നൽകി. എം ഇ എസ് സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞിമോയ്‌ദീൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ കുറിച്ചു പ്രഭാഷണം നടത്തി.

ഖുർആൻ ഹാഫിളായ മൊഹമ്മദ് ഇമ്രാൻ റംജു വിനെയും കരാട്ടയിൽ ബ്ലേക് ബെൽറ്റ് ഫസ്റ്റ് ഡാൻ നേടിയ മൊഹമ്മദ് ആദിൽ കാരയിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സി എച്ച് റഷീദ്, സലീം അറക്കൽ, പി എച്ച് സിയാഹുദ്ധീൻ, എ ടി ഇബ്രാഹിംകുട്ടി, കെ എം മൊഹമ്മദ്, കെ എം ആദബുൽജമാൽ, എൻ ബി ജമാൽ എന്നിവർ ആശംസകൾ നേർന്നു. എം ഇ എസ് ജില്ലാ സെക്രട്ടറി സമീർ സ്വാഗതവും ജമാലുദ്ധീൻ പെരുമ്പാടി നന്ദിയും പറഞ്ഞു.

Comments are closed.