ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനവും, ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായതിൻ്റെ 100ാം വാർഷികവും ആചരിച്ചു

തലൂക്ക് ആശുപത്രി പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനയും, ഗാന്ധി സ്മൃതി സദസ്സും നടത്തി. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ. വി. യൂസഫലി അദ്ധ്യക്ഷനായ സദസ്സ് മുൻ യു ഡി എഫ് കൺവീനർ കെ. നവാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാക്കളായ ടി.എച്ച് റഹീം, കെ.എസ് സന്ദീപ്, എ കെ മുഹമ്മദാലി, നവാസ് തെക്കുംപുറം, ജമാൽ താമരത്ത്, ഷുക്കൂർ കോനാരത്ത്, അനിതാ ശിവൻ, കെ കെ ഹിരോഷ്, മുബാറഖ് ഇംബാറക്, അഷറഫ് ബ്ലാങ്ങാട്, ഇസ്ഹാഖ് മണത്തല, ഷക്കീർ മണത്തല, ജമാൽ കുന്നത്ത്, ഹക്കീം ഇംബാറക്, സലാം മണത്തല, ഉമ്മർ പുന്ന, ബാബു കണ്ണികുത്തി, പ്രവീൺ കുമാർ എം സി എന്നിവർ നേതൃത്വം നൽകി.

Comments are closed.