mehandi new

ചാവക്കാട് സബ് ജയിലിൽ നിയമസാക്ഷരതാ ക്ലാസ്സ്‌ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികൾക്ക്  സുപ്രിംകോർട്ടിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള  മാർഗങ്ങളെ പറ്റി അവബോധം നൽകുന്നതിനായി നടത്തി വരുന്ന നിയമസാക്ഷരതാ പരിപാടി ചാവക്കാട് സബ് ജയിലിൽ സംഘടിപ്പിച്ചു.  ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ ക്ലാസ്സിൽ സുപ്രീം കോർട്ട് ലീഗൽ സർവീസ് കമ്മിറ്റിയുമായി ബന്ധപ്പെടാനുള്ള മാർഗങ്ങളെ പറ്റിയും കൂടാതെ ഇത്തരത്തിൽ നിയമസഹായം ലഭിക്കുന്ന മേഖലകളെ കുറിച്ചും  അന്തേവാസികൾക്ക് അവബോധം നൽകി. പാനൽ ലോയർ അഡ്വക്കേറ്റ്  സുജിത് അയിനിപ്പുള്ളി ക്ലാസുകൾക്ക് നേതൃത്വം നൽകി.  ചടങ്ങിൽ ചാവക്കാട് താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി പാരാ ലീഗൽ വോളണ്ടിയർ ബിജിത കെ. ബി, സബ്ജയിൽ പ്രതിനിധി മുഹമ്മദ്‌  താരീഷ് എന്നിവർ പ്രസംഗിച്ചു.

Ma care dec ad

Comments are closed.