Header

ഒരുമനയൂര്‍ സ്വദേശി അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു

shreekumar accident death alainഒരുമനയൂര്‍: ഒരുമനയൂര്‍ സ്വദേശിയായ യുവാവ്  അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു, മുത്തമ്മാവ്  ചാണാശ്ശേരി ഷണ്മുഖന്‍  മകന്‍ ശ്രീകുമാര്‍ (26) എന്ന അപ്പുക്കുട്ടനാണ് മരിച്ചത്. ദുബായ് മാളിലെ സെയില്‍സ്മാനാണ് ശ്രീകുമാര്‍.  അലൈനില്‍ വച്ച് നിയന്ത്രണം വിട്ട വാഹനം മലമുകളില്‍ നിന്ന് താഴേക്ക് പതിച്ചു കത്തിയാണ് അപകടം.  ഇന്നലെ രാത്രിയായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. മാതാവ് : ബീന. സഹോദരി : ഷീന.

Comments are closed.