Header

കഞ്ചാവ് വില്‍പനക്കാരന്‍ അറസ്റ്റില്‍ – ഇയാള്‍ പിടിക്കപ്പെടുന്നത് ഇത് മൂന്നാം തവണ

kanja arrest saidumuhammadചാവക്കാട്: വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം  പുതിയങ്ങാടി കുളങ്ങരകത്ത് സെയ്തുമുഹമ്മദി(48)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലാവുന്നത് ഇതു മൂന്നാം തവണ. 200 രൂപക്ക് വില്‍ക്കുന്ന നിരവധി പൊതികള്‍ പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കടപ്പുറം പഞ്ചായത്തിലെ സ്‌ക്കൂള്‍ പരിസരങ്ങളും അഴിമുഖവും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളും  കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുതെന്ന്  പോലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ കഞ്ചാവ് കേസില്‍ ഇയാളെ പോലീസ് പിടികൂടിയിരുന്നു. രണ്ട് വധശ്രമകേസുകളിലെ പ്രതിയും കൂടിയാണ് ഇയാള്‍. എഎസ്‌ഐ അനില്‍ മാത്യു, സിപിഒ-മാരായ ലോഫിരാജ്, ഷെജീര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Comments are closed.