mehandi banner desktop
Chavakkad online

ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ്

Ft

ചാവക്കാട്: ലഹരിക്കെതിരായ പോരാട്ടത്തിൽ യുവതലമുറയെ അണിനിരത്തി ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിഭാഗം സംഘടിപ്പിച്ച ‘തൂഫാൻ’ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. ‘സെ നോ ടു ഡ്രഗ്സ്’ (Say No to Drugs) എന്ന സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.​ചാവക്കാട് എക്സൈസ് ഇൻസ്‌പെക്ടർ വി. കലാധരൻ ഗോൾ അടിച്ച് ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.​സ്കൂൾ മാനേജർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സ്കൂൾ സെക്രട്ടറി വഹാബ്, പ്രിൻസിപ്പൽ ടി.എൻ. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ അക്ഷയ് കെ.ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി എന്നിവർ സംസാരിച്ചു. ബ്ലെസി, ദൃശ്യ, രാഹുൽ, റിയാസ് തുടങ്ങിയ അധ്യാപകരും എൻ.എസ്.എസ് വോളന്റിയർമാരും പരിപാടിയിൽ പങ്കെടുത്തു.

Jan oushadi

Comments are closed.