mehandi new

ഒരുമനയൂർ സി ഡി എസുമുണ്ട് കൂടെ – വയനാട് ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡു 77100 രൂപ നൽകി

fairy tale

ഒരുമനയൂർ : വയനാട് ദുരന്തത്തിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ഞങ്ങളുമുണ്ട് കൂടെ ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ നിന്നും  ഒരുമനയൂർ സി ഡി എസ് ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്നൽകി. ആദ്യ ഗഡു 77100 രൂപ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷിന് കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രവീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ എച്ച് കയ്യിമ്മു ടീച്ചർ, v വാർഡ് മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ, ബിന്ദു ചന്ദ്രൻ, കെ ജെ ചാക്കോ, സി ഡി എസ് മെമ്പർ സെക്രട്ടറി കെ സി സാബിറ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.