mehandi banner desktop
Chavakkad online

ഒരുമനയൂർ പ്രീമിയർ ലീഗ് അബു ഇലവൻ വിജയികൾ

Ft

ചാവക്കാട് : ഒരുമനയൂർ പ്രീമിയർ ലീഗ് കിരീടം ആർ കെ സജിൽ നേതൃത്വം കൊടുക്കുന്ന അബു ഇലവൻ നേടി. നന്മ ഇലവൻ റണ്ണേഴ്സായി. തെരഞ്ഞെടുക്കപ്പെട്ട താരങ്ങളിൽ നിന്ന് അഞ്ച് ടീമുകളായിട്ടാണ് ഒരുമനയൂർ പ്രീമിയർ ലീഗ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനോദ്ഘടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് അംഗം വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു.

Jan oushadi

ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് മുഖ്യാഥിതിയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ ജെ ചാക്കോ, സിന്ധു അശോകൻ, കടപ്പുറം പഞ്ചായത്ത് അംഗം നാസിഫ്, മുൻ പഞ്ചായത്ത് അംഗം ഏവി ഹംസകുട്ടി തുടങ്ങിയവർ സംസാരിച്ചു.
ഗണേഷ് കുമാർ സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.

Comments are closed.