ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഓശാന തിരുന്നാൾ ആചരിച്ചു

വടക്കേകാട് : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഓശാന തിരുന്നാൾ ആചരിച്ചു. രാവിലെ വിശുദ്ധ കുർബ്ബാനക്ക് മദ്ധ്യേ ആശിർവദിച്ച കുരുത്തോലകൾ കാർമ്മികൻ ഫാ. റിജോ വിതയത്തിൽ ഭക്തർക്ക് വിതരണം ചെയ്തു,

തുടർന്ന് കുരുത്തോലകൾ കൈകളിലേന്തി പ്രദക്ഷിണം നടത്തുകയും പള്ളിയിൽ എത്തി നടവാതിൽ സ്ലീവാ കുരിശു മുട്ടി പള്ളിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.
കൈക്കാരന്മാരായ സി. വി. ജേകബ്, സി. ഏ. ബോസ്, എം. ആർ. ഷെജി. എന്നിവർ നേതൃ ത്വം നൽകി.
ഇതോടെ നോമ്പ് കാല വലിയ ആഴ്ചയിലെ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
പെസഹ വ്യാ ഴം രാവിലെ തിരുകർമ്മവും, കാൽ കഴുകൽ ശുശ്രൂഷയും നടത്തും. തുടർന്ന് ആരാധനയും വൈകീട്ട് 7നു പൊതു ആരാധനയും അപ്പം മുറിക്കൽ ചടങ്ങും നടത്തും. ദുഃഖവെള്ളിയാഴ്ച കാലത്ത് 7നു തിരു കർമ്മങ്ങൾ നടത്തും. വൈകീട്ട് നഗരി കാണിക്കൽ പദയാത്രയും ഉണ്ടാവും. ശനിയാഴ്ച്ച രാത്രി 11. 30ന് ഉയർപ്പിന്റെ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും.

Comments are closed.