Header

ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത് 1800 ഇതര സംസ്ഥാന തൊഴിലാളികള്‍

ചാവക്കാട്: അഞ്ച് ദിവസങ്ങളിലായി നടന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ 1800 പേര്‍ രജിസ്റ്റര്‍ ചെയ്തു. ചാവക്കാട് സിഐ ഓഫീസിന് കീഴില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് സ്‌റ്റേഷനുകളിലായാണ് ഇത്രയും ഇതരസംസ്ഥാന തൊഴിലാളികള്‍ തങ്ങളെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറി രജിസ്റ്റര്‍ ചെയ്തത്. പോലീസിന്റെ  സീല്‍ പതിച്ചതും രജിസട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയതുമായ ലാമിനേറ്റ് ചെയ്ത തൊഴിലാളിയുടെ ഒരു ഫോട്ടോ വിവരശേഖരണത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് പോലീസ് നല്‍കുന്നുണ്ട്. ഇതു കാണിക്കുന്നവരെ മാത്രം ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നാണ്  പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഏതാനും ദിവസം കൂടി രജിസ്‌ട്രേഷന്‍ നടത്തിയതിന് ശേഷം ആഴ്ചയില്‍ ഒരു ദിവസമായി ഇത് പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സിഐ എ.ജെ. ജോണ്‍സന്‍ പറഞ്ഞു.

Comments are closed.