നമ്മുടെ മണ്ണ് നമ്മുടെ ഭാവി ; കടപ്പുറം ഗ്രാമപഞ്ചായത്ത് വിത്തുണ്ട, മുള, ഫലവൃക്ഷതൈ എന്നിവ വെച്ചുപിടിപ്പിച്ചു

കടപ്പുറം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് നമ്മുടെ മണ്ണ് നമ്മുടെ ഭാവി പദ്ധതിയിൽ ഫലവൃക്ഷതൈകൾ നട്ടു. വട്ടേക്കാട് പി കെ മൊയ്തുണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ വൃക്ഷത്തൈ നട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ, ഹെഡ്മിസ്ട്രസ് ജൂലി, പഞ്ചായത്ത് സെക്രട്ടറി പി വൈ സാജിത, സ്കൂൾ മാനേജർ എം എ ഷാഹുൽ ഹമീദ്, എം. എ സുൽഫീക്കർ, പിടിഎ പ്രസിഡണ്ട് അസീസ്, ഒ എസ് എ കൺവീനർ അറക്കൽ ഹംസ, അഗ്രികൾച്ചർ ഓഫീസർ അനഘ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ ആതിര, രശ്മി, പ്രശാന്തി, തൊഴിലുറപ്പ് പ്രവർത്തകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി, എൻ എസ് എസ് എന്നിവയുടെ നേതൃത്വത്തിൽ വിത്തുണ്ട, മുള, ഫലവൃക്ഷതൈ എന്നിവ വെച്ചുപിടിപ്പിച്ചു.

Comments are closed.