mehandi new

പികെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് ഖബറടക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കഴിഞ്ഞദിവസം അബുദാബിയില്‍ മരണപ്പെട്ട മതസാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന തിരുവത്ര പികെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബുധനാഴ്ച രാത്രി മരണപ്പെട്ട അദ്ദേഹത്തിന്റെ ജനാസ ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം ഒന്നരയോടെയാണ് ഖബറടക്കിയത്.
ബുധനാഴ്ച രാത്രി അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 68 വയസ്സ് പ്രായമായിരുന്നു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് തിരുവത്ര സ്വദേശിയായ പാലപ്പെട്ടി അബ്ദുല്‍ കരീം ഹാജി നാലുപതിറ്റാണ്ടിലേറെയായി അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു. അബുദാബി കെഎംസിസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എംഐസി എന്നീ സംഘടനകളുടെ സ്ഥാപക നേതാക്കളിലൊരാളും മതസാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അദ്ദേഹം നിരവധി സംഘടനകളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
സംസ്ഥാന കെഎംസിസി പ്രസിഡണ്ട്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, എംഐസി പ്രസിഡണ്ട്, അബുദാ ബിതിരുവത്ര മഹല്ല് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. പ്രവര്‍ത്തന രംഗത്തെ നിസ്വാര്‍ത്ഥതയും ചിട്ടയാര്‍ന്ന ജീവിതവും കൊണ്ട്  മാതൃകാപരമായ ജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചത്. കറകളഞ്ഞ പൊതുപ്രവര്‍ത്തകനായ കരീംഹാജി തന്റെതായ പ്രവര്‍ത്തന ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. മുസ്ലിംലീഗ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അദ്ദേഹം പാണക്കാട് കുടുംബവുമായും സമസ്ത നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മാലിക്ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ പ്രവര്‍ത്തന പാതയില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നേരത്തെ യുഎഇ മിലിറ്ററിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് വാണിജ്യരംഗത്ത് സജീവമാവുകയായിരുന്നു. അബുദാബിയില്‍ ഈസി വേ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമയാണ്. സുബൈദയാണ് ഭാര്യ. അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മക്കളും മൊയ്തീന്‍കുഞ്ഞിഹാജി, അബ്ദുല്‍ റസാഖ് എന്നിവര്‍ സഹോദരങ്ങളുമാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.