mehandi new

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി – ചാവക്കാട് നഗരസഭാ പരിധിയിൽ നാനൂറിലധികം വൃക്ഷത്തൈകൾ നട്ടു

fairy tale

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ചാവക്കാട് നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.  പുത്തൻകടപ്പുറം ഗവ. റെസിഡൻഷ്യൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ  സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് വൃക്ഷത്തൈ നടീലും പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരസമിതി  അധ്യക്ഷ  പ്രസന്ന രണദിവെ അധ്യക്ഷത നിർവഹിച്ചു.  പ്രധാനാധ്യാപിക എൻ. എം സാജിത  സ്വാഗതം ആശംസിച്ചു. 

planet fashion

നഗരസഭ കൗൺസിലർമാരായ ഉമ്മു റഹ്മത്ത്, ഫൈസൽ കാനാമ്പുള്ളി, ക്ലീൻ സിറ്റി മാനേജർ അഞ്ജു കെ തമ്പി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 –  ഷമീർ എം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 ആസിയ സി. എം, നഗരസഭാ ജീവനക്കാർ, അധ്യാപകർ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയിലെ എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ  നാനൂറിലധികം  വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

Macare 25 mar

Comments are closed.