Sign in
Sign in
Recover your password.
A password will be e-mailed to you.
ലോക ഹൃദയ ദിനം നാളെ – ഹയാത് വാക്കത്തോൺ രാവിലെ ഏഴുമണിക്ക്
ചാവക്കാട് : ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലും, റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാക്കത്തോൻ വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വിവിപിൻ കെ വേണുഗോപാൽ (SHO, ചാവക്കാട് പോലീസ്!-->…
കായികോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മുന്നിൽ
ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ 51 പോയിന്റോടെ മുന്നിൽ. 48 പോയിന്റോടെ തൊട്ടു പിന്നിൽ ചിറ്റട്ടുകര സെന്റ് സെബാസ്ട്യൻ ഹൈസ്‌കൂൾ. മമ്മിയൂർ എൽ എഫ് ഹയർസെക്കണ്ടറി സ്കൂൾ!-->…
നബിദിന സന്ദേശവുമായി വിദ്യാർത്ഥികളുടെ സൈക്കിൾ റാലി
വെളിയങ്കോട്: എം. എം. അറബിയ്യഃ മദ്രസകളിലെ വിദ്യാർഥികൾ നബിദിന സന്ദേശ സൈക്കിൾ റാലി നടത്തി. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സൈക്കിൾ റാലി മഹല്ല് പ്രസിഡൻറ് കെ. എം. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി. കെ. റഫീഖ് മൗലവി അധ്യക്ഷത!-->…
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് 39-ാം വാർഷികം ആഘോഷിച്ചു
ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ 39-ാം വാർഷിക സമ്മേളനവും നവീകരിച്ച ഓഫീസ് ഉദ്ഘാടനവും നടത്തി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനൻ കെ. കെ യൂണിറ്റ് ഓഫീസ് ഉദ്ഘാടന കർമ്മം!-->…
ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മണത്തല പഴയപാലത്തിനു സമീപം വലിയകത്ത് പരേതയായ കുൽസീവി മകൻ അഫ്സൽ (29) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചാവക്കാട് രജിസ്ട്രാഫീസിന് എതിർവശം പുനർനിർമ്മാണ!-->…
പാവകളിയും കഥപറച്ചിലും ശില്പശാല സംഘടിപ്പിച്ചു
ഗുരുവായൂർ : ക്ലാപ്സ് എഡ്യൂക്കേഷൻ സെന്ററിൽ മോന്റീസോറി അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പാവകളിയും കഥ പറച്ചിലും ഏകദിന ശില്പശാല സംഘടിപ്പിച്ചു.പാവകളി കലാകാരനായ കൃഷ്ണകുമാർ കീഴ്ശേരി ക്ലാസ്സെടുത്തു.സാമൂഹ്യ വിമർശനവും ബോധവൽക്കരണവും പാവകളിയിലൂടെ!-->…
പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
ചാവക്കാട് : പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കുഴഞ്ഞു വീണ് മരിച്ചു. വാകയിൽ ചാക്കുണ്ണി തോബിയാസ് മകൻ ജെറിൻ തോബിയാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് മരണം. ബാഡ്മിന്റൺ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു!-->…
കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥിക്ക് രണ്ടാം സ്ഥാനം
ഗുരുവായൂർ : കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങ് സീനിയർ കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടി ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ പ്ലസ്ടു വിദ്യാർഥി അനന്തു. മൈനസ് 92kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കെ. എ. അനന്തകൃഷ്ണൻ എന്ന അനന്തു മരത്തംക്കോട്!-->…
വയോജനങ്ങളെ ആദരിച്ചു – കിടപ്പുരോഗികൾക്ക് സാന്ത്വനമേകി – ഗുരുവായൂർ സെന്റ് വിൻസന്റ് ഡിപോൾ…
ഗുരുവായൂർ: സെന്റ് ആന്റണീസ് ഇടവക സെന്റ് വിൻസെന്റ് ഡീപോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ എഴുപതു വയസ്സിനു മുകളിൽ പ്രായമായവരെ ആദരിച്ചു. പ്രയാധിക്യത്താൽ അവശതയനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി.ദേവാലയത്തിൽ നടന്ന പ്രത്യേക!-->…
പലിശയിൽ 50 ശതമാനം വരെ ഇളവ് – മാരക രോഗം മൂലം കുടിശ്ശിക വന്നവർക്ക് ഗുരുവായൂർ കോ-ഓപ്പറേറ്റീവ്…
ഗുരുവായൂർ : വായ്പ എടുത്തതിനുശേഷം മരണം സംഭവിച്ചോ മാരക അസുഖം മൂലമോ വായ്പ തിരിച്ചടക്കാൻ കഴിയാതെ വീഴ്ച്ച വന്നവർക്ക് നിലവിലുള്ള പലിശയിൽ 50 ശതമാനം വരെ ഇളവ് അനുവദിക്കുവാനും കുടിശ്ശിക ആയവർക്കും കൃത്യമായി അടയ്ക്കുന്നവർക്കും പലിശയുടെ 10 ശതമാനം ഇളവ്!-->…
