mehandi new

444 ഉരുക്കൾക്ക് സൗജന്യമായി ധാതുലവണ മിശ്രിത വിതരണം ആരംഭിച്ചു

ചാവക്കാട് : പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് ചാവക്കാട് നഗരസഭ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ ക്ഷീര കർഷകരുടെ ഉരുക്കൾക്ക് നൽകാനുള്ള ധാതുലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്തു. നഗരസഭ

ചാവക്കാട് ബീച്ചിൽ മെഗാ ക്ളീനിംഗ് സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ 2 നോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ചാവക്കാട് ബീച്ചിൽ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു. നഗരസഭയുടെ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞുമുഹമ്മദ് ക്ലീനിംഗ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

അപകടകാരികളായ തെരുവ് നായകളെ കണ്ടെത്തി ഷെൽട്ടർ ഉണ്ടാക്കി സംരക്ഷിക്കണം – ജനങ്ങളുടെ സുരക്ഷ…

ചാവക്കാട് : ബ്ലാങ്ങാട് കടപ്പുറത്തെത്തുന്ന വിനോദസഞ്ചാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവന് ഭീഷണിയായ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ നഗരസഭയ്ക്ക് ബാധ്യതയുണ്ടെന്നും നഗരസഭ ഈ വിഷയത്തിൽനിന്നും ഒളിച്ചോടെരുതെന്നും

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി

ഗുരുവായൂർ മേൽപ്പാലം : അടുത്ത മാസം നിർമ്മാണം പൂർത്തീകരിക്കും

ഗുരുവായൂർ : അടുത്ത മാസം അവസാനത്തോടെ ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കും.നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. റെയിൽവേ പാളത്തിനു മുകളിലുള്ള സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. തുടർന്ന് എവൺ സൈഡിന്റെ

ഏങ്ങണ്ടിയൂരിൽ വീടിനുള്ളിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി

ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണൻ്റെ മകൻ അനിൽ കുമാർ(39) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഇലക്ട്രീഷനായ അനിൽ കുറച്ചു ദിവസമായി വീട്ടിൽ

ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ – പുസ്തകം പ്രകാശനം ചെയ്തു

വടക്കേകാട്: സയ്യിദ് ഫസൽ ആറ്റക്കോയ തങ്ങൾ ജമലുല്ലൈലി രചിച്ച കേരളത്തിലെ "ജമലുല്ലൈലി സയ്യിദന്മാർ അഥവാ കടലുണ്ടി തങ്ങന്മാർ" എന്ന പുസ്തകം രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ടി പി അബൂബക്കർ മുസ്ലിയാർ (വന്മേനാട് ഉസ്താദ്) തേഞ്ഞിപ്പലം സയ്യിദ് മുഹമ്മദ്

സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം നടത്തി

പാവറട്ടി : സൗഹൃദ കേരളം പെൺ കൂട്ടായ്മ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാവറട്ടി ഖുബാ ഹാളിൽ വെച്ചു നടന്ന സംഗമം ശാന്തപുരം അൽ ജാമിയ കോളേജ് അധ്യാപകൻ ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ഷമീല ഹുസൈൻ അധ്യക്ഷത വഹിച്ചു. പാവറട്ടി

സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഒയാസിസ് ഖത്തറിന്റെ നാൽപ്പതാം വാർഷികത്തൊടനുബന്ധിച്ചു കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററുമായി സഹകരിച്ചു ഒരുമനയൂരിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.ഒരുമനയൂർ പഞ്ചായത്തു പ്രസിഡണ്ട്‌ വിജിത സന്തോഷ് ഉദ്ഘടനം ചെയ്തു.

കടപ്പുറം – മണത്തല മത്സ്യത്തൊഴിലാളി സഹകരണ സംഘം വായ്പാ വിതരണം നടത്തി

ചാവക്കാട് : കടപ്പുറo - മണത്തല മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം മത്സ്യഫെഡിന്റെ സഹായത്തോടെ സംഘത്തിന് കീഴിലുള്ള പത്ത് ഗ്രൂപ്പുകൾക്ക് 38, 40 000 രൂപ (മുപ്പത്തിയെട്ട് ലക്ഷത്തി നാൽപതിനായിരം രൂപ) വിതരണം ചെയ്തു.വിതരണോദ്ഘാടനം ഗുരുവായൂർ എം എൽ എ