Sign in
Sign in
Recover your password.
A password will be e-mailed to you.
കോവിഡ് – എടക്കഴിയൂർ സ്വദേശി സുശീല നിര്യാതയായി
എടക്കഴിയൂർ: തെക്കേ മദ്രസക്ക് സമീപം ആര്യ വൈദ്യ ഫാർമസി നടത്തുന്ന ഗോപിയുടെ മാതൃസഹോദരി സുശീല ( 84) നിര്യാതയായി.
കോവിഡ് ബാധിച്ച് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം
എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ
അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.
കടപ്പുറം കടൽക്ഷോഭ മേഖലയിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ
കടപ്പുറം : കടൽക്ഷോഭം മൂലം വെള്ളം കയറിയ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വെളിച്ചെണ്ണ പടി, തൊട്ടാപ്പ് സുനാമി കോളനി എന്നിവിടങ്ങളിൽ ഗുരുവായൂർ ഫയർഫോഴ്സിന്റെ കരുതൽ.
ഫയർഫോഴ്സും സിവിൽ ഡിഫൻസും ചേർന്ന് പ്രദേശത്തെ വെള്ളക്കെട്ടിനു അയവു വരുത്താൻ!-->!-->!-->…
തിരുവത്രയിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു
ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് ഭീമൻ കടപ്ലാവും, റോഡരികിലെ മരവും, പ്ലാവും അതി ശക്തമായ കാറ്റിൽ കടപുഴകി വീണു.
മാധ്യമ പ്രവർത്തകൻ തേർളി മുകുന്ദൻറെ വീട്ട് വളപ്പിലെ കടപ്ലാവാണ് കട പുഴകിയത്. ഇന്ന് പുലർച്ചെ ഏഴ് മണിക്കാണ് സംഭവം. ശബ്‌ദം കേട്ട്!-->!-->!-->…
കോവിഡ് – ചാവക്കാട് 35 വയസ്സുകാരൻ മരിച്ചു
ചാവക്കാട് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചാവക്കാട് ബ്ളാങ്ങാട് വോൾഗ നഗറിൽ താമസിക്കുന്ന തൊട്ടാപ് റമളാൻ വീട്ടിൽ ഷൌക്കത്ത് (35)ആണ് മരിച്ചത്.
ഒരാഴ്ച മുൻപാണ് ഷൌക്കത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക്!-->!-->!-->…
കടൽക്ഷോഭത്തിൽ പെട്ട നായക്കുട്ടിക്ക് രക്ഷകനായി പതിനൊന്നുകാരൻ
കടപ്പുറം : കടൽക്ഷോഭത്തിൽ കരയിലേക്ക് അടിച്ചുകയറിയ വെള്ളത്തിൽ പെട്ട നായക്കുട്ടിയെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്ന പതിനൊന്നു വയസ്സുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറാലാകുന്നു.
കടപ്പുറം മൂസാ റോഡ് മടപ്പെൻ റഫീഖ് ന്റെ മകൻ ഷഹീനാണ് വെള്ളക്കെട്ടിനു!-->!-->!-->…
ഇന്ത്യൻ പാരമ്പര്യം ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടത്തോടൊപ്പം
ചാവക്കാട് : പിറന്ന മണ്ണിൽ അഭയാർത്ഥികളെപ്പോലെ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു.
ഫലസ്തീൻ!-->!-->!-->…
എംപീസ് കോവിഡ് കെയർ വിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി
ചാവക്കാട് : ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർവിശപ്പുരഹിത ചാവക്കാട് പദ്ധതിക്ക് തുടക്കമായി. ചാവക്കാട് മഹാത്മ കൾച്ചറൽ സെന്ററിൽ
ചാവക്കാട് നഗരസഭാ പ്രദേശത്ത് കോവിഡ്!-->!-->!-->…
കോവിഡ് – ഗുരുവായൂർ ഇരിങ്ങപ്പുറത്ത് ഇന്ന് രണ്ടു മരണം
ഗുരുവായൂർ : നഗരസഭയിലെ ഇരിങ്ങപ്പുറം പ്രദേശം ഉൾക്കൊള്ളുന്ന 4, 5 വാർഡുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
ഇരിങ്ങപ്പുറം നാലാം വാർഡിൽ പൗർണ്ണമി നഗറിൽ താമസിക്കുന്ന മുണ്ടോക്കിൽ സുബൈദ ഖാദർ (56) നിര്യാതയായി. കോവിഡ് ബാധിതയായി തൃശൂർ മെഡിക്കൽ!-->!-->!-->…
കടപ്പുറം പഞ്ചായത്തിലും പെരിയമ്പലത്തും കടൽക്ഷോഭം ശക്തമാകുന്നു
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ തീര മേഖലയിലും പെരിയമ്പലത്തും കടൽക്ഷോഭ ഭീഷണി ശക്തമാകുന്നു.
കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൌസ് വരെയുള്ള തീര പ്രദേശങ്ങളിൽ കടൽ വെള്ളം കയറി.വെളിച്ചെണ്ണപടി, മൂസാ റോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപടി!-->!-->!-->…
