mehandi new

മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ്

ചാവക്കാട്: കടപ്പുറം മുനക്കകടവ് ഫിഷ്ലാന്റിങ് സെന്ററിൽ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ അകലാട് സ്വദേശിക്ക് കോവിഡ് – ഡ്യൂട്ടി ഡോക്ടറും നഴ്‌സും…

ചാവക്കാട് : രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. അകലാട് സ്വദേശിയായ സ്ത്രീയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് രോഗിയെ പരിശോധിച്ച

മത്സ്യ ബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് ധന സഹായം നൽകി

ചാവക്കാട്: മത്സ്യ ബന്ധനത്തിനിടയിൽ മുനക്കകടവ് കടലിൽ വഞ്ചി മറിഞ്ഞ് മരണപ്പെട്ട പുതുവീട്ടിൽ ഹംസക്കുട്ടി യുടെ കുടുംബത്തിന് മത്സ്യഫെഡിന്റെ ധനസഹായം കൈമാറി. ഹംസ കുട്ടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ കെ.വി അബ്ദുൽ കാദർ എം എൽ എ മരണപ്പെട്ട ഹംസ

കോവിഡ് പ്രോട്ടോകോൾ – പോലീസിന് നേരെ കയ്യേറ്റം പരൂർ സ്വദേശികൾ അറസ്റ്റിൽ

പുന്നയൂർക്കുളം: മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൃത്യനിര്വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പരൂർ പറയങ്ങാട്ടിൽ അബൂബക്കർ (62), മകൻ മുഹമ്മദ് നജ്മൽ (23), തറയിൽ

മണത്തല പള്ളി ഖബർസ്ഥാനിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തല പള്ളി ഖബർസ്ഥാനിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണത്തല പള്ളിത്താഴം സ്വദേശി ലത്തീഫ് (45) നെയാണ്‌ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഖബർസ്ഥാനിൽ മരത്തിൽ കയറി കുരുക്കിട്ട് ചാടിയതായിരിക്കുമെന്നാണ്

കോവിഡ് – ഗുരുവായൂരിൽ 7, ചാവക്കാടും വടക്കേകാടും പുന്നയൂർക്കുളത്തും പോസറ്റീവ് കേസുകൾ

ചാവക്കാട് : ഗുരുവായൂരിൽ ഇന്ന് ഏഴു പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. നാലും ആറും വയസ്സുള്ള കുട്ടികളും അറുപതും അറുപത്തിയഞ്ചും വയസ്സുള്ള വയോധികർ ഉൾപ്പെടെ ഏഴുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചാവക്കാട് കടപ്പുറത്ത് കടൽവാത്ത

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് കടൽവാത്തയെ കണ്ടെത്തി. കരയിൽ ജനവാസം ഇല്ലാത്ത മേഖലകളിലാണ് പൊതുവെ ഇവയെ കാണാറുള്ളൂ. പുറംഭാഗത്ത് കാപ്പിപ്പൊടി നിറവും കഴുത്ത് ഭാഗത്ത് വേർതിരിക്കാത്ത വെള്ളനിറവും മങ്ങിയ നീല കാലുകളുമാണ് ഇവക്കുള്ളത്. തിരുവത്ര

ഗുരുവായൂരിൽ അഞ്ചുപേർക്ക് കൂടെ കോവിഡ്

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ഡിവിഷൻ 34 ൽ അഞ്ചുപേർക്ക് കൂടെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. 34, 35 ഡിവിഷനുകൾ നിലവിൽ കണ്ടയിൻമെന്റ് സോണുകളാണ്. നഗരസഭയിലെ പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ് സോൺ.

ചാവക്കാട്ടുകാരി ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ ഷോർട്ട് ഫിലിം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു

ചാവക്കാട് : കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി ആറാം ക്ലാസുകാരി സംവിധാനം ചെയ്ത ഹൃസ്വചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു. ചാവക്കാട് ബൈപ്പാസിൽ താമസിക്കുന്ന സംവിധായകനും കഥാകൃത്തുമായ ഷെബി ചാവക്കാടിന്റെ മകളായ

ഗുരുവായൂരിൽ പൂക്കോട്, കപ്പിയൂർ മേഖല കണ്ടയിൻമെന്റ് സോൺ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ 33, 34 ഡിവിഷനുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പൂക്കോട്, കപ്പിയൂർ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കണ്ടയിന്മെന്റ് സോൺ. ഗുരുവായൂരിൽ ഇന്ന് രണ്ടു യുവാക്കൾക്ക് കൂടെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.