mehandi banner desktop

വടക്കേക്കാട് താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വടക്കേകാട്: പഞ്ചായത്തിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. മൂന്നാം വാർഡ് പറയങ്ങാട് മുരിയന്തടത്തെ എട്ട് വീടുകളിൽ വെള്ളം കയറി. ഇവരെ വൈലത്തൂർ സേക്രഡ്‌ ഹാർട്ട് കോൺവെന്റിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പെരുന്തോട് കരകവിഞ്ഞ്

കോവിഡ് മഹാമാരിക്കിടയിൽ ദേശീയപാത ഹിയറിങ്ങ്: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ആക്ഷൻ കൗൺസിൽ

ചാവക്കാട്: കോവിഡ് മഹാമാരിയുടെ സാമൂഹിക വ്യാപനം ദിനംപ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ദേശീയപാത ഹിയറിങ്ങ് നടത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ തൃശൂർ ജില്ല കമ്മിറ്റി പ്രസ്താവിച്ചു. കോവിഡ്

അപകട ഘട്ടങ്ങളിൽ തുണയായി ഗുരുവായൂർ സിവിൽ ഡിഫെൻസ് ആർമി

ഗുരുവായൂർ : വെള്ളക്കെട്ട് മൂലം ദുരിതത്തിലായ പ്രദേശങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്ത് ഗുരുവായൂർ സിവിൽ ഡിഫെൻസ് ടീം. കടലേറ്റം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന ചാവക്കാട് അഞ്ചങ്ങാടി ഭാഗം, വെള്ളക്കെട്ടിലായ എളവള്ളി കാക്കതുരുത്തി, വടക്കേക്കാട്

തീകൊളുത്തി ആത്മഹത്യശ്രമം – യുവതി മരിച്ചു

ചാവക്കാട്: പുന്ന റോഡിൽ രാജാ സ്കൂളിനടുത്ത് ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കോഴിക്കുളങ്ങര ചെറുപറമ്പിൽ വീട്ടിൽ ബിജീഷിന്റെ ഭാര്യ പ്രമീത (33) യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.45 ഓടെ വീടിനകത്തു വെച്ചാണ്

ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി

ഗുരുവായൂർ: ഇരിങ്ങപ്പുറം തരകൻ കൊച്ചൗസേപ്പ് (81) നിര്യാതനായി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ സബ് എൻജിനീയറായിരുന്നു. മറ്റം കാക്കശേരി കുടുംബാംഗം ലൂസിയാണ് ഭാര്യ. മക്കൾ: ജോഷി മോഹൻ (ശിൽപ്പിക കൺസ്ട്രക്ഷൻസ്, ഗുരുവായൂർ), ജെസി (അധ്യാപിക, ഡി പോൾ,

കനത്ത മഴ- ചേറ്റുവയുടെ പല ഭാഗങ്ങളിലും ശക്തമായ വെള്ളകെട്ട്

വി അബ്ദു ചേറ്റുവ: മഴ കനത്തതോടെ ചേറ്റുവ എംഇഎസ്, ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശം ഉയർന്ന പ്രദേശങ്ങളിൽ വീടികളും, കൃഷിസ്ഥലങ്ങളും വെള്ളം കയറി കിടക്കുകയാണ്. ചുള്ളിപടിയിൽ നിന്നും പടിഞ്ഞാറോട്ട് പോകുന്ന റോഡ് മുഴുവൻ വെള്ളം കെട്ടി നില്കുന്നതിനാൽ

പ്രതിക്ക് കോവിഡ് – വടക്കേകാട് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ പോലീസുകാർ ക്വാറന്റയിനിൽ

പുന്നയൂർക്കുളം : വടക്കേകാട് പോലീസ് പിടികൂടിയ മോഷണകേസ് പ്രതിക്ക് കോവിഡ്. ഇതേ തുടർന്ന് എസ്ഐ ഉൾപടെ 6 പൊലീസുകാർ ക്വാറന്റീനിൽ. കഴിഞ്ഞ 28 നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കാഞ്ചേരിയിലുള്ള കോവിഡ് സെന്ററിലാണ് എത്തിച്ചത്. ഇവിടെ നിന്ന്

കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയുടെ ഉടമയെ ജയിലിലടക്കണം

പാലയൂർ : തെക്കൻ പാലയൂരിൽ മാലിന്യം തള്ളിയ ലോറി ഉടമക്കെതിരെ പൊതു സ്ഥലങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും, ജലസ്രാതസ്സുകളിലും മാലിന്യം തള്ളിയതിനെതിരായ വകുപ്പിൽ കേസെടുത്ത് ജയിലിലടക്കണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. ഒന്നര വർഷം മുമ്പേ ഇതേ

തെക്കൻ പാലയൂരിൽ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു

പാലയൂർ : ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ വാർഡ് 13 ഇൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു. ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. സംശയം തോന്നിയ ലോറി നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ

എ സി ഹനീഫ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ്സ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട് 5 വർഷം തികയുന്ന ആഗസ്റ്റ് 7 ന് ഹനീഫ അനുസ്മര സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ മുഹമ്മദ് ഗൈസിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ്‌