mehandi banner desktop
Chavakkad online

എടക്കഴിയൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികൻ മരിച്ചു

Ft

ചാവക്കാട് : ബൈക്കിൽ ലോറിയിടിച്ച് വെളിയംകോട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന മകളുടെ നില ഗുരുതരം.

Jan oushadi

വെളിയങ്കോട് കരിയം പറമ്പിൽ രവീന്ദ്രൻ (65) നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ലതിക (30) ഗുരുതരാവസ്ഥയിലാണ്.

ഇന്ന് രാവിലെ നാലര മണിയോടെ എടക്കഴിയൂർ തെക്കേമദ്രസ കാടുത്ത് നാരായണൻ വൈദ്യർ റോഡിനു സമീപം ദേശീയപാതയിലാണ് അപകടം.

ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടകഴിയൂർ ലൈഫ്കെയർ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രനെ രക്ഷിക്കാനായില്ല.
വിദഗ്ദ്ധ ചികിത്സക്കായി ലതികയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Comments are closed.