mehandi new

അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് പ്രത്യക്ഷപ്പെട്ട അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി.  മനോവൈകല്യമുള്ള സംസാര ശേഷിയും , കേൾവിയും നഷ്ടപ്പെട്ടയാൾ  ഏതാനും നാൾ മുമ്പാണ് പഞ്ചവടിയിൽ പ്രത്യക്ഷപ്പെട്ടത്. സെന്ററിലെ…

റിട്ടയേർഡ് അധ്യാപകനെ മർദിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ

പാവറട്ടി : എളവള്ളി വാകയിൽ റിട്ടയേർഡ് അധ്യാപകനെ കൂട്ടം ചേർന്ന് മർദിച്ച കേസിൽ പരിസരവാസികളായ ആറ് പേർ അറസ്റ്റിൽ. വീട്ടുവളപ്പിലെ മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ധനത്തിൽ കലാശിച്ചത്. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടിൽ…

പഞ്ചവടിയിൽ വള്ളം മറിഞ്ഞു നാല് ലക്ഷം നഷ്ടം

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തു നിന്നും മൽസ്യബന്ധനത്തിന് പോയ വള്ളം തിരമാലയിൽപ്പെട്ട് മറിഞ്ഞു. ഒരു എഞ്ചിനും മൂന്നു കെട്ട് വലകളും നഷ്ടപ്പെട്ടു. നാലു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. വള്ളത്തിൽ നിന്നും തെറിച്ചു…

ഗുണ്ട് കത്തിച്ചെറിഞ് നഴ്സിനു നേരെ ആക്രമണം

പാവറട്ടി : ഗുണ്ട് കത്തിച്ചെറിഞ്ഞ് ഭീതി പരത്തി പാവറട്ടിയില്‍ യുവതിക്ക് നേരെ ആക്രമണം. പാലുവായ് റോഡില്‍ ചിരിയംങ്കണ്ടത്ത് വീട്ടില്‍ ടോണിയുടെ ഭാര്യ സിന്‍സിക്ക് നേരെയാണ് ഗുണ്ട് എറിഞ്ഞത്. പരിക്ക് പറ്റിയ സിന്‍സിയെ പാവറട്ടിയിലെ സ്വകാര്യ…

ഗ്രാന്മ ഗ്രാമോത്സവത്തിന് അജ്മാനിൽ സമാപനം

അജ്‌മാൻ : യു.എ.ഇയിലുള്ള ഗുരുവായൂർ മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മ ഗ്രാന്മഗുരുവായൂർ സംഘടിപ്പിച്ച ഗ്രാമോത്സവം - 2019 വെള്ളിയാഴച്ച അജ്മാൻ ഹാബിറ്ററ്റ് സക്കൂളിൽ അരങ്ങേറിയ സാംസ്കാരിക സമ്മേളനത്തോടെ സമാപിച്ചു. കേരള പി എസ് സി ചെയർമാൻ അഡ്വ:…

സൗജന്യ പി എസ് സി പരിശീലനം ചാവക്കാട്

ചാവക്കാട് :  എം .എസ്.എസ്. ചാവക്കാട് വെച്ച് നടത്തുന്ന സൗജന്യ പിഎസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം കെ.വി.അബ്ദുൽ ഖാദർ എം എൽ എ നിർവഹിച്ചു. പി.എസ്.സി.പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കായി എല്ലാ ഞായറാഴ്ച്ചയും രാവിലെ 9…

ശക്തമായ മഴയില്‍ വീടിന്റെ മേൽക്കൂര തകര്‍ന്നു വീണു

ചാവക്കാട് : കനത്ത മഴയില്‍ വീടിന്റെ മേല്‍കൂര തകര്‍ന്ന് വീണു. ഗൃഹനാഥനും, ഭാര്യയും, മകനും പുറത്തേക്കോടി രക്ഷപ്പെട്ടു. ചാവക്കാട് വഞ്ചികടവില്‍ പാറപറമ്പില്‍ ഷംസുദ്ധീന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍കൂരയാണ് തകര്‍ന്നു വീണത്. ഇന്ന് രാത്രി 7 30…

തിരുവത്ര വെൽഫെയർ അസോസിയേഷൻ വിദ്യാഭ്യാസ പുരസ്‌കാരം – അപേക്ഷ ക്ഷണിക്കുന്നു

തിരുവത്ര : തിരുവത്ര വെൽഫെയർ അസോസിയേഷൻ തിരുവത്ര പോസ്റ്റോഫീസ് പരിധിയിൽ വിജയികളായ മുഴുവൻ എസ് എസ് എൽ സി, പ്ലസ്‌ടു വിദ്യാർത്ഥികളെയും മദ്രസ വിദ്യാർത്ഥികളെയും ആദരിക്കുന്നു. ജൂലായ് 28 ഞായറാഴ്ച്ച പുത്തൻകടപ്പുറം ടെക്നിക്കൽ ഹൈസ്‌കൂളിൽ വെച്ചു…

ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് കൂട്ടബലാല്‍സംഗം – പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…

ചാവക്കാട് : ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ യുവാക്കള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ബിനേഷ് എന്ന ബിനു (35),…

കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർക്കിംഗ് ഗ്രൂപ്പ് യോഗം

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഹാളിൽ നടന്ന യോഗത്തിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് 2019-20 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ വാർഡ്…