mehandi banner desktop
Chavakkad online

പഹൽഗാം ഭീകരാക്രമണം ക്രമണം – ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

Ft

ചാവക്കാട് : ജമ്മു-കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊലചെയ്യപ്പെട്ട സഹോദരങ്ങൾക്ക് വേണ്ടി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ മെഴുകുതിരി കത്തിച്ച്  ആദരാഞ്ജലികൾ അർപ്പിച്ച്, ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.വി. യൂസഫലി അധ്യക്ഷനായി നടന്ന അനുശോചന സദസ്സിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് അനുശോചന പ്രസംഗം നടത്തി. യു.ഡി.എഫ് ഗൂരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. 

Jan oushadi

കോൺഗ്രസ്സ് നേതാക്കളായ കെ. നവാസ്, ടി. എച്ച്. റഹീം, അക്ബർ ചേറ്റുവ, കെ. എസ്. സന്ദീപ്, കെ. വി. ലാജുദ്ധീൻ, എ. കെ. മുഹമ്മദാലി, സി. കെ. ബാലകൃഷ്ണൻ, ഷുക്കൂർ കോനാരത്ത്, സലാം മണത്തല, ആഷിഖ്, വിശാഖ്, എ.കെ.അബ്ദുൽ കാദർ, ഇസ്ഹാഖ് മണത്തല, ഷക്കീർ മണത്തല എന്നിവർ സംസാരിച്ചു.

Comments are closed.