mehandi banner desktop
Chavakkad online

കിരീടം നിലനിർത്തി പാലക്കാട്‌ രണ്ടാം സ്ഥാനത്ത് മലപ്പുറം – കുന്ദംകുളം നൽകിയ കരുതലിന് നന്ദി പറഞ്ഞ് കായിക താരങ്ങൾ

Ft

കുന്നംകുളം : തുടർച്ചയായി മൂന്നാം തവണയും പാലക്കാടിന് കിരീടം. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം മുതൽ ലീഡ് നിലനിർത്തിയ പാലക്കാട് ചാമ്പ്യൻ പട്ടവും നിലനിർത്തി.    കൗമാരക്കരുത്തിൽ കുതിച്ചു പാഞ്ഞ പാലക്കാട് തൊട്ടു പിറകിലുള്ള മലപ്പുറത്തേക്കാൾ 98 പോയിന്റ് അധികം നേടി. പാലക്കാട്  266 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള  മലപ്പുറം 168 പോയിന്റാണ് നേടിയത്.  28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുംകൊണ്ട് പാലക്കാട് സഞ്ചി നിറച്ചപ്പോൾ, മലപ്പുറം 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത് പോയിന്റ് 95. നാലാമതുള്ള എറണാകുളത്തിന് 88 പോയിന്റാണ്.

Jan oushadi

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് സ്കൂൾതലത്തിൽ ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷവും ഐഡിയൽ സ്കൂൾ തന്നെയായിരുന്നു ചാമ്പ്യൻമാർ.   57 പോയിന്റുമായി ഐഡിയൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന മാർ ബേസിൽ 47 പോയിന്റുമായി  രണ്ടാം സ്ഥാനം നേടി.

കായിക മേളയിൽ ഇത്തവണ ആറ് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. അഞ്ചു ദിവസം കുന്ദംകുളം നൽകിയ കരുതലിനു നന്ദി പറഞ്ഞു വിദ്യാർത്ഥികൾ വീടുകളിലേക്ക് യാത്രതിരിച്ചു.

Comments are closed.