mehandi new

പലസ്തീനിൽ സമാധാനം പുനസ്ഥാപിക്കുക – സിപിഐഎം ചാവക്കാട് മനുഷ്യച്ചങ്ങല തീർത്തു

fairy tale

ചാവക്കാട് : പലസ്തീനിൽ സമാധാന പുനസ്ഥാപിക്കുക,  യു എൻ കരാർ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് ടൗണിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിനു പേർ അണിനിരന്നു. തുടർന്ന് നടന്ന പൊതുയോഗം എൽ ഡി എഫ് തൃശ്ശൂർ ജില്ലാ കൺവീനർ  കെ വി അബ്ദുൽകാദർ ഉദ്ഘാടനം ചെയ്തു.

എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജപ്രശാന്ത്, എം കൃഷ്ണദാസ്, ടി ടി ശിവദാസൻ, എ എച്ച് അക്ബർ, ഫിറോസ് പി തൈപറമ്പിൽ, എം ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.