mehandi banner desktop

പാലയൂർ ചരിത്ര സ്മൃതി  ചരിത്ര  പ്രദർശനം സമാപിച്ചു

fairy tale

പാലയൂർ: പാലയൂർ ചരിത്ര സ്മൃതി എന്ന പേരിൽ  ഡിസംബർ 13, 14 തീയതികളിലായി നടന്നുവന്ന പാലയൂർ ചരിത്ര പ്രദർശന മത്സരം സമാപിച്ചു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിലാണ്  പാലയൂർ ചരിത്രസ്മൃതി 2025′  സംഘടിപ്പിച്ചത്. മെൽബൺ രൂപതയുടെ മുൻഅധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ  ഉദ്ഘാടനം ചെയ്തു.

planet fashion

ഇന്ത്യയിലെ ആദ്യ ക്രൈസ്തവ ദേവാലയം എന്നറിയപ്പെടുന്ന പാലയൂരിൽ സംഘടിപ്പിച്ച  ചരിത്ര സമ്മേളനം വിശ്വാസികൾക്കും ചരിത്ര കുതുകികൾക്കും പുതിയ തലമുറക്കും നവ്യാനുഭവമായി.  ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ ക്ലിന്റ് പാണെങ്ങാടൻ, കൈക്കാരന്മാരായ ഫ്രാൻസി ചൊവ്വല്ലൂർ, സേവിയർ വാകയിൽ, പി എ ഹൈസൺ, സി ഒ ഫ്രാൻസിസ്, പ്രോഗ്രാം കൺവീനർ ജോസ് പനക്കൽ, കേന്ദ്ര സമിതി കൺവീനർ സി. ടി. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

Comments are closed.