പാലയൂര്‍ എന്‍ ആര്‍ ഐ ഫോറത്തിന്റെ നേതൃത്വത്തില്‍ ജൈവ കൃഷി – പദ്ധതിക്ക് തുടക്കമായി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: നാട്ടിലുള്ളവരുടെ കരുതലിനായി വിദേശത്തു ജോലിചെയ്യുന്നവരുടെ കൂട്ടായ്മ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഇനി തെക്കന്‍പാലയൂര്‍കാര്‍ സ്വന്തം വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കുന്ന വിഷ രഹിത പച്ചക്കറികള്‍ ഭക്ഷിക്കും. പാലയൂര്‍ എന്‍ ആര്‍ ഐ ഫോറത്തിന്റെ നേതൃത്വത്തിലാണ് ജൈവകര്‍ഷകസംഘം സംഘം രൂപികരിച്ചു പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കര്‍ഷക സംഘത്തിന്റെയും വീട്ടില്‍ ഒരു അടുക്കളത്തോട്ടം പദ്ധതിയുടെയും ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു.
ജൈവ കര്‍ഷക സംഘം വൈസ് പ്രസിഡന്റ് പി പി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു . കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി റെഡ്.ഓഫീസര്‍ യു.ദിവാകരന്‍ ക്ലാസ്സെടുത്തു. നഗരസഭ കൗണ്‍സിലര്‍മാരായ ജോയസി ആന്റണി, പി.വി.പീറ്റര്‍, ഷാഹിന സലിം, ഹസീന സലിം, കെ.എസ് ബാബുരാജ്, എന്‍ ആര്‍ ഐ ഫോറം ഭാരവാഹികളായ ഷബീര്‍ മാളിയേക്കല്‍, നൗഷാദ് തെക്കുംപുറം, ദസ്തഗീര്‍ മാളിയേക്കല്‍, കെ വി അമീര്‍ കര്‍ഷകസംഘം ഭാരവാഹികളായ എ വി ഉമ്മര്‍, ലിജി പ്രേമം, ഷാഹിന അഷറഫ്, സുജാതവിജയന്‍, സി എം അനീഷ്, സി എം മുജീബ്, പി എസ് ബേബി പൊതു പ്രവര്‍ത്തകരായ എ കെ അബ്ദുല്‍ കാദര്‍ മോന്‍, കെ എന്‍ പ്രസന്നന്‍, കെ എം ലത്തീഫ്, എന്‍ കെ ഫാമിസ് അബൂബക്കര്‍, പി കെ സലീം, കൃഷി ഓഫീസര്‍മാരായ ഉബൈദ്, ജോഷിമോന്‍ കെ എന്നിവര്‍ പ്രസംഗിച്ചു. ലോഗോ പ്രകാശനം, പച്ചക്കറി തൈകളുടെ വിതരണം എന്നിവയും നടന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.