mehandi new

ചരിത്രമുണര്‍ത്തിയ പാലയൂര്‍ തര്‍പ്പണ തിരുന്നാളിനു സമാപനം

fairy tale

ചാവക്കാട് : ചരിത്രസ്മരണകളുറങ്ങുന്ന ജൂദന്‍കുന്ന് സ്മാരകത്തിലേയ്ക്ക് നടന്ന പ്രദക്ഷിണത്തോടെ പാലയൂര്‍ തര്‍പ്പണ തിരുന്നാള്‍ സമാപിച്ചു. ക്രിസ്തുശിഷ്യനായ മാര്‍തോമാശ്‌ളീഹായുടെ മാധ്യസ്ഥം തേടി ആയിരങ്ങളാണ് തീര്‍ഥകേന്ദ്രത്തില്‍ എത്തിയത്. അലങ്കാര കുരിശുകള്‍, വര്‍ണവൈവിധ്യങ്ങളായ പട്ടുകുടകള്‍, പേപ്പല്‍ പതാക വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും, തോമാശ്‌ളീഹായുടെ തിരുശേഷിപ്പുകളും പ്രദക്ഷിണത്തില്‍ എഴുന്നെള്ളിച്ചു. ഇടവക വൈദീകരായ ഫാ ഫ്രാന്‍സീസ് മുട്ടത്ത്, ജോണ്‍ പോള്‍ ചെമ്മണ്ണൂര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് തിരുന്നാള്‍ സമാപന പരിപാടികള്‍ക്ക് തുടക്കമായത്.
രാവിലെ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ നോബി അമ്പൂക്കന്‍ മുഖ്യകാര്‍മികനായി. ഫാ ഫ്രാന്‍സീസ് ആളൂര്‍, ഫാ സിന്റോ പൊറുത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായി. തളിയകുളത്തിലേയ്ക്ക് പ്രദക്ഷിണവും നടന്നു. മാര്‍തോമാശ്‌ളീഹ അത്ഭുതം പ്രവര്‍ത്തിച്ച തളിയകുളത്തില്‍ നടന്ന സമൂഹമാമ്മോദീസായില്‍ 21 കുഞ്ഞുങ്ങള്‍ സ്‌നാനസ്‌നാനിതരായി. ഫാ ജെയിംസ് ചെറുവത്തൂര്‍, ഫാ ജസ്റ്റിന്‍ കൈതാരത്ത് എന്നിവര്‍ കാര്‍മികരായി. ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനും വഴിപാടുകള്‍ അര്‍പ്പിക്കുന്നതിനു വന്‍ ഭക്തജന തിരയ്ക്കായിരുന്നു. തിരുന്നാള്‍ ഏറ്റുകഴിക്കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിയതായി റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ പറഞ്ഞു.
രാത്രി മെഗാ ബാന്റ്‌ഷോയും വര്‍ണമഴയും നടന്നു. ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ ഇ എം സാജന്‍, ട്രസ്റ്റിമാരായ സി ഡി ലോറന്‍സ്, തോമസ് വാകയില്‍, ബേബി ഫ്രാന്‍സീസ്, പി വി ജോഷി, സെക്രട്ടറിമാരായ സി കെ ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ ഇ എം സാജന്‍, ഇ എം ബാബു, ജോസ് വടുക്കൂട്ട്, സി എഫ് പോള്‍, എന്‍ എല്‍ ഫ്രാന്‍സീസ്, സി സി ചാര്‍ളി , ജോസ് പോള്‍ ചക്രമാക്കില്‍, ജോണ്‍സന്‍ പൗലോസ് സി, പി ജെ തോമസ്, സി ജെ അല്‍ജോ, സി ജി ജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.