പെസഹ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം
പെസഹ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം
പാലയൂർ: വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന കാൽകഴുകൽ ശ്രുശൂഷയ്ക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമ്മികനായി. തുടർന്ന് നടന്ന ദിവ്യബലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും സഹ വികാരി റവ ഫാദർ മിഥുൻ വടക്കേത്തല, റവ ഫാദർ സജി കിഴക്കേക്കര, റവ ഫാദർ ജോജോ ചക്കും മൂട്ടിൽ , റവ ഫാദർ ജോൺ വാകപള്ളി എന്നിവർ സഹകാർമ്മികരായി.
രാവിലെ ദിവ്യബലിക്കുശേഷം വിവിധ മണിക്കൂറുകളിൽ ഭക്ത സംഘടനകൾക്കും കുടുംബ കൂട്ടായ്മകൾക്കും ആരാധന നടന്നു. ഉച്ചക്കു തീർത്ഥകേന്ദ്രത്തിൽ പെസഹാ ഊട്ട് നടന്നു.
തീർത്ഥാടന കേന്ദ്രം സെക്രട്ടറി സി കെ ജോസ്, പ്രതിനിധി യോഗം സെക്രട്ടറി ജോയ് ചിറമ്മൽ, കൈക്കാരന്മാരായ തോമസ് കിടങ്ങൻ, ഫ്രാൻസിസ് മുട്ടത്ത്, ബിനു താണിക്കൽ, ഇ എഫ് ആന്റണി, വിശുദ്ധ വാര കമ്മിറ്റിയംഗങ്ങളായ ബോബ് എലുവത്തിങ്കൽ, തോമസ് വാകയിൽ, സിസ്റ്റർ സീന റോസ്, ലിറ്റി ജെയ്ക്കബ്ബ്, ബീന പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments are closed.