
പാലയൂർ : ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പാലയൂർ തർപ്പണത്തിരുനാളിനോട് അനുബന്ധിച്ച് പാലയൂർ മഹാശ്ലീഹാ മീഡിയ അവതരിപ്പിക്കുന്ന പുണ്യങ്ങൾ പൂക്കുന്ന തീരം പൊളിക്കും. വിശുദ്ധ തോമാശ്ലീഹായും പാലയൂർക്കാരും തമ്മിലുള്ള ബന്ധവും സമകാലീന സൗഹൃദങ്ങളിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന “പരസ്പരം സ്നേഹത്തിൻ തണലാകുക” എന്ന മൂല്യം നഷ്ടപ്പെടാതിരിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നാടകം. ഈ നാടകത്തിൻ്റെ അണിയറയിലും വേദിയിലും ഇടവകയിലെ തന്നെ അമ്പതോളം കലാകാരന്മാർ പ്രവർത്തിക്കുന്നു. നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജെറിൻ ജോസ് പാലയൂർ. സണ്ണി ആൻ്റോ, ആൻറണി സി കെ, ഫ്രാൻസിസ് സി ടി, ബോബ് എലുവത്തിങ്കൽ, പീയൂസ് സി എൽ, വിൻസി ഫ്രാൻസിസ്, പുഷ്പ പോൾ, റെജി ജെയിംസ് എന്നിവർ പ്രധാന വേഷത്തിൽ അരങ്ങിലെത്തും. ജോഫി പാലയൂരിന്റെ സംഗീത ക്രമീകരണത്തിൽ ദുഃഖവും സന്തോഷവും ഭയവും ആകാംക്ഷയും നിറഞ്ഞ 45 മിനുട്ട് സമ്മാനിച്ച് വേദിയും സദസ്സും കയ്യടക്കാൻ പുണ്യങ്ങൾ പൂക്കുന്ന തീരവുമായി അവരെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ഗിഷാൻ എറവ് ഇരുളും വെളിച്ചവും പകർന്ന് ഇന്ന് വെള്ളിയാഴ്ച്ച രാത്രി 07.15 ന് നാടകം പാലയൂർ പള്ളിയിലെ തട്ടിൽ കയറും.


Comments are closed.