ചാവക്കാട്: പാലുവായ് സെന്റ് ആന്റണീസ് കോണ്‍വെന്റ് പള്ളിയിലെ തിരുനാള്‍ വിവിധചടങ്ങുകളോടെ ആഘോഷിച്ചു.
തിരുനാള്‍ പാട്ട്കുര്‍ബാനയ്ക്ക് പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍്ന്ന് തിരുശേഷിപ്പ് വണക്കം, പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നിവയും നടന്നു. പാലയൂര്‍ സഹവികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്, സെന്റ് ആന്റണീസ് യു.പി സ്‌ക്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സുനിത, സിസ്റ്റര്‍ ഡെല്‍ന, തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന കാവീട് വാഴപ്പിള്ളി ജൂലി ബൊസ്റ്റിയന്‍ കമ്മിറ്റി കണ്‍വീനര്‍മാരായ സി പോള്‍, സി.ആര്‍ ചാക്കോ, സി ആര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.