mehandi new

പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യം

fairy tale

ചാവക്കാട് : മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമുഖമായിരുന്നു പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെന്നു ഷഫീക് ഫൈസി കായംകുളം.
മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

പ്രവാചകന്റെ ജീവിത സന്ദേശം സ്വജീവിതം കൊണ്ട് പകർത്തി എഴുതാൻ തങ്ങൾക്ക് കഴിഞ്ഞു.
ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ ചെയ്യുക, ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും എന്ന പ്രവാചക വചനം അക്ഷരാർത്ഥത്തിൽ ജീവിത സന്ദേശമാക്കി.
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒട്ടനവധി പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം നേതൃത്വം നൽകി.

ആസിഫ് വാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി പിഎം അനസ്, ആരിഫ് പാലയൂർ, കുഞ്ഞീൻ ഹാജി, കെ മൊയ്‌തു, ഫക്രുദീൻ കെ കെ, പി പി ഷാഹു, കെ കെ അലിമോൻ, എം എസ് മുസ്തഫ, ഷജീർ പുന്ന, മജീദ് താഴത്ത്, നവാസ് തിരുവത്ര, സിദ്ദീഖ് ബീച്ച് എന്നിവർ സംസാരിച്ചു.

Comments are closed.