പഞ്ചവടി വാകടപ്പുറം വേല തിങ്കളാഴ്ച്ച, തുലാമാസ വാവുബലി 21-ന്

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി എന്നിവര്‍ അറിയിച്ചു. ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് രാവിലെ 8.30-ന് അവിയൂര്‍ ചക്കനാത്ത് ഖളൂരിക ദേവീ ക്ഷേത്രത്തില്‍നിന്നും ഉച്ചതിരിഞ്ഞുള്ള എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്നും ആരംഭിക്കും. വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റി ഉത്സവത്തലേന്ന് രാത്രി എട്ടിന് ക്ഷേത്രാങ്കണത്തില്‍ വീരനാട്യം കലാരൂപം അവതരിപ്പിക്കും. ഉത്സവദിവസം വടക്കുഭാഗം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചതിരിഞ്ഞ് മൂന്നിന് വാക്കയില്‍ ക്ഷേത്രത്തില്‍നിന്നും തെക്കുഭാഗം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. ആനകളും വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും എഴുന്നള്ളിപ്പില്‍ അണിനിരക്കും. ക്ഷേത്രകമ്മിറ്റിയുടെയും വടക്ക്, തെക്ക് ഉത്സവാഘോഷ കമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ടോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. ക്ഷേത്ര കമ്മിറ്റിക്കായി ഗജവീരന്‍ ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ തിടമ്പേറ്റും. രാത്രി പത്തിന് നാടകം ഉണ്ടാവും. ഉത്സവത്തലേന്നായ 19-ന് വൈകീട്ട് തെക്ക്, വടക്ക് ഉത്സവാഘോഷ കമ്മിറ്റികളുടെ ബഹുനില പന്തലുകളുടെ ഉദ്ഘാടനം നടക്കും. ക്ഷേത്രം ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, വാസു തറയില്‍ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.