mehandi new

പഞ്ചവടി വാക്കടപ്പുറം വേല വ്യാഴാഴ്ച – തുലാമാസ അമാവാസി ബലിതർപ്പണം വെള്ളിയാഴ്ച

fairy tale

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവം 2024 ഒക്ടോബർ 31 (1200തുലാം 15) വ്യാഴാഴ്‌ചയും അമാവാസി ബലിതർപ്പണം നവംബർ 1 ( 1200 തുലാം 16) വെള്ളിയാഴ്‌ചയും അതിവിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈദ്യുതി ദീപാലങ്കാരങ്ങളാൽ വർണ്ണോജ്ജ്വലമായ നില പന്തലുകളും അതിപ്രശസ്‌ത ഗജവീരന്മാരും പ്രതിഭാധനന്മാരായ വ്യക്തിത്വങ്ങളൊരുക്കുന്ന വാദ്യ-നാദ വിസ്‌മയവും, നാടൻ കലാരൂപങ്ങളുടെ വിസ്മയ ക്കാഴ്ചയും  മഹോത്സവ പ്രതീതി തീർക്കും. 

planet fashion

കാലത്ത് 8.30 ന് അവിയൂർ ചക്കനാത്ത് ഖളൂരിക ദേവി ക്ഷേത്രത്തിൽ നിന്നും, വൈകീട്ട് 3 ന് പഞ്ചവടി സെൻ്ററിൽ നിന്നും എഴുന്നെള്ളിപ്പുകൾ ഉണ്ടാകും. തെക്ക്ഭാഗത്തിന്റെ എഴുന്നെള്ളിപ്പ് വൈകിട്ട് 3 ന് മുട്ടിൽ അയ്യപ്പൻകാവ് അമ്പലത്തിൽ നിന്ന് പുറപ്പെടും, വടക്ക് ഭാഗം എഴുന്നെള്ളിപ്പ് വൈകിട്ട് 3 മണിക്ക് വാക്കയിൽ കുടുംബ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 

ഉത്സവദിവസം വൈകീട്ട് 7 ന് പഞ്ചവടി സെൻ്ററിൽ ചെമ്മീൻ ബാൻഡ്ന്റെ മ്യൂസിക്കൽ പ്രോഗ്രാം ഉണ്ടായിരിക്കും. രാത്രി 10മണിക്ക് തിരുവനന്തപുരം അജന്ത തിയറ്റർ ഗ്രൂപ്പിന്റെ ജനപ്രിയ നാടകം “മൊഴി” അരങ്ങേറും. 

തുലാമാസ അമാവാസി ബലിതർപ്പണം

പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിലെ തുലാമാസ അമാവാസി ബലിതർപ്പണം നവംബർ 1 വെള്ളിയാഴ്ച പുലർച്ചെ 2.30 മുതൽ പഞ്ചവടി പിതൃതർപ്പണ കടൽ തീരത്ത് നടക്കും. തുലാമാസ അമാവാസി നാളിൽ കടൽത്തീരത്ത് ബലിതർപ്പണം നടക്കുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്ര ങ്ങളിൽ ഒന്നാണ് പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രം. ഇതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശേരി, കെ എസ് ബാലൻ ജോയിൻ സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം  വേഴമ്പറമ്പത്ത് രാജൻ മാസ്റ്റർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Ma care dec ad

Comments are closed.