പഞ്ചവടി വാക്കടപ്പുറത്ത് കർക്കടക വാവുബലി ശനിയാഴ്‌ച
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ വാക്കടപ്പുറത്ത് കർക്കടകവാവുബലി 11-ന് നടക്കും. ശനിയാഴ്‌ച പുലർച്ചെ 2.30-ന് ആരംഭിക്കുന്ന പിതൃതർപ്പണം രാവിലെ പത്തുവരെ തുടരും. ഒരേസമയം ആയിരംപേർക്ക് ബലിയിടാനുള്ള സൗകര്യമാണ് പന്തലുകളിൽ ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വാക്കയിൽ വിശ്വനാഥൻ അറിയിച്ചു.വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യമൊരുക്കും. ഒരേക്കർ സ്ഥലം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഇത്തവണ കൂടുതലായുണ്ടാകും. മേൽശാന്തി രതീഷ് ശർമ ബലിതർപ്പണച്ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കർമങ്ങൾക്കായി നാൽപ്പതിലേറെ സഹായികളും മുഴുവൻ സമയം ഉണ്ടാവും. കർക്കടകവാവുബലിയുടെ ഭാഗമായി ഗണപതിഹോമവും ഭഗവദ്‌സേവയും ക്ഷേത്രത്തിൽ നടക്കും. പഞ്ചവടി വാക്കടപ്പുറത്ത് വാവുബലിക്കുള്ള സജ്ജീകരണങ്ങൾ ആരംഭിച്ചതായും സെക്രട്ടറി കോങ്കണ്ടത്ത് വിശ്വംഭരൻ, രക്ഷാധികാരി ടി.എ. അർജുനൻസ്വാമി, മറ്റു ഭാരവാഹികളായ വേഴപറമ്പിൽ രാജൻ, വാക്കയിൽ സദാനന്ദൻ, പാലപ്പെട്ടി ദിലീപ്കുമാർ എന്നിവർ പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.